ആറുമാസത്തേക്കുള്ള കരുതൽ ഭക്ഷ്യ ശേഖരം ഉണ്ടെന്ന് കുവൈറ്റ്
കുവൈത്ത് സിറ്റി :
രാജ്യത്ത് അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള 6 മാസത്തേക്കുള്ള ഭക്ഷ്യ ശേഖരം കരുതലായി ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയം ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയത് .രാജ്യത്തെ റേഷൻ ശാഖകളിലെ സ്റ്റോക്കുകൾ വർധിപ്പിക്കുന്നതിനൊപ്പം പൗരന്മാരുടെയും പ്രവാസികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രാദേശിക വിപണിയിൽ ലഭ്യമല്ലാത്ത ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ നിർദ്ദേശങ്ങളുണ്ടെന്ന് സ്രോതസ്സുകൾ സ്ഥിരീകരിച്ചു. കുവൈറ്റിലേക്കും തിരിച്ചും വിമാനം, കര, കടൽ എന്നിവ വഴിയുള്ള ചരക്കുനീക്കം ഇപ്പോഴും തുറന്നിട്ടുണ്ട് ഇക്കാര്യത്തിൽ ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല . കോവിഡ് കാലത്തെ മുൻ അനുഭവങ്ങളിൽ നിന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആവശ്യമായ പ്രാപ്‌തി രാജ്യം നേടിയിട്ടുണ്ട് പുതിയ വേരിയന്റായ ‘ഓമിക്‌റോൺ’ കാരണം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് സ്രോതസ്സുകൾ സ്ഥിരീകരിച്ചു. ഏറ്റവും മോശം സാഹര്യത്തിൽ പോലും രാജ്യത്ത് ആറ് മാസത്തേക്കുള്ള ഭക്ഷ്യ ശേഖരം ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G4Af0TBmC3E2XT7Xg485ID
Comments (0)