Posted By user Posted On

law കുവൈത്തിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് മാ​ൻ പ​വ​ർ അ​തോ​റി​റ്റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഉ​യ​ർ​ന്ന താ​പ​നി​ല ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണമാണ് പ്രാബല്യത്തിലാകുന്നത്. വേ​ന​ൽ​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്തു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​വ​ർഷ​വും ഉ​ച്ച​സ​മ​യ​ത്ത് വി​ശ്ര​മം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. പ​ക​ൽ 11നും ​നാ​ലി​നും ഇ​ട​യി​ൽ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​ക്ക​രു​തെ​ന്ന് തൊ​ഴി​ൽ ഉ​ട​മ​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​ഷ്ട​പ്പെ​ടു​ന്ന ജോ​ലി​സ​മ​യം രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *