medical tourism ടൂറിസം മേഖലയിലെ സംഭാവനയിൽ ജിസിസി രാജ്യങ്ങളിൽ ഏറ്റവും പിന്നിലായി കുവൈത്ത്
വിനോദസഞ്ചാര മേഖലയിൽ നൽകിയ സംഭാവനയിൽ ജിസിസി രാജ്യങ്ങളിൽ ഏറ്റവും പിന്നിലായി കുവൈത്ത് .medical tourism കുവൈത്ത് ടൂറിസം എന്റർപ്രൈസസ് കമ്പനി ഈയിടെ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജി.ഡി.പി.അടിസ്ഥാനത്തിൽ കുവൈത്തിന്റെ സംഭാവന ടൂറിസം മേഖലയിൽ നിന്ന് പ്രതിവർഷം ശരാശരി 6.1% മാത്രമാണ് . എന്നാൽ യുഎഇയിൽ ഇത് ശരാശരി 10.8% ആണ്. ബഹ്റൈനിൽ 9.8 ശതമാനവും, ഖത്തറിൽ 9.7 ശതമാനവും സൗദി അറേബ്യയിൽ 9.4 ശതമാനവുമാണ് സംഭാവന. എന്നാൽ വിദേശ രാജ്യങ്ങളിൽ വിനോദസഞ്ചാരത്തിനായി കുവൈത്തികൾ ചെലവഴിക്കുന്നത് പ്രതിവർഷം 400 കോടി ദിനാർ ആണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)