live currency rates 2000 രൂപ നോട്ട് കൈയിലുണ്ടോ? സമയം കളയാതെ നാട്ടിലേക്ക് അയച്ചോളൂ; കുവൈത്തിലെ വിനിമയ സ്ഥാപനങ്ങൾ ഇവ സ്വീകരിക്കില്ല
കുവൈത്ത് സിറ്റി:2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചതിനെ live currency rates തുടർന്ന് മണി എക്സ്ചേഞ്ചുകൾ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തി. ഇതോടെ കുവൈത്ത്അടക്കമുള്ള ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികളും വിനോദ സഞ്ചാരികളും കുടുങ്ങി. സന്ദർശനത്തിനും വിനോദ സഞ്ചാരത്തിനുമെത്തിയ ഇന്ത്യക്കാർ തങ്ങളുടെ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ മാറ്റി ദിർഹം വാങ്ങിക്കാനായി മണി എക്സ്ചേഞ്ചുകളെ സമീപിച്ചപ്പോൾ അവ ഇന്ത്യയിൽ കൊണ്ടുപോയി അവരുടെ അക്കൗണ്ടുള്ള ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കുകയാണുണ്ടായത്. ഇവ നാട്ടിലേക്ക് അയയ്ക്കുകയാണ് ഇനിയുള്ള വഴി. ഇന്ത്യയിൽ സെപ്റ്റംബർ 30 വരെ നോട്ട് മാറ്റിയെടുക്കാൻ സമയമുണ്ട്. ഇതിനകം നാട്ടിൽ പോകുന്നവർക്ക് സ്വയം മാറ്റിയെടുക്കാം. അല്ലാത്തവർ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വശം നാട്ടിൽ കൊടുത്തയക്കേണ്ടി വരും. കുവൈത്തിലെ വിനിമയ സ്ഥാപനങ്ങളിൽ 2000ൻറെ ഇന്ത്യൻ നോട്ടുകൾ സ്റ്റോക്കില്ലെന്ന് ഈ രംഗത്തുള്ളവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)