Posted By admin Posted On

പ്രവാസികൾക്ക് ആശ്വാസം :അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിൽ ആകും

ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ. അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് നിലവിൽ നവംബർ 30വരെയാണ് നീട്ടിയിട്ടുള്ളത്.കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചത്. പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡി.ജി.സി.എയുടെ അനുമതിയോടെ അന്താരാഷ്ട്ര സർവിസുകൾ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും പഴയ നില കൈവരിച്ചിരുന്നില്ല.രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാറുണ്ടാക്കി അന്താരാഷ്ട്ര സർവിസുകൾ നടത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.പീന്നീട് നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും പഴയ നില കൈവരിച്ചിരുന്നില്ല.എന്നാല്‍ ഇതാണ് ഡിസംബര്‍ അവസാനത്തൊടെ സാധാരണ നിലയിലാകുന്നത്.കൂടാതെ ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യയുടെ കൈമാറ്റവും ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നും രാജീവ് ബന്‍സാല്‍ കൂട്ടിചേര്‍ത്തു..കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/F47cynEMFNhBtzPpelC9T9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *