Posted By user Posted On

google ads youtube യൂട്യൂബിൽ വ്യൂസ് കൂട്ടാൻ പരാക്രമം; വിമാനം തകർത്ത യൂട്യൂബർക്ക് വൻ ശിക്ഷ ലഭിച്ചേക്കും; സംഭവം ഇങ്ങനെ

കലിഫോർണിയ; 2021 ൽ കലിഫോർണിയയിൽ കൊടുംകാട്ടിൽ ഒരു യൂട്യൂബറുടെ വിമാനം തകർന്നുവീണ സംഭവത്തിൽ google ads youtube വൻ വഴിത്തിരിവ്. സ്വന്തം വീഡിയോയ്ക്ക് വ്യൂസ് കൂട്ടാൻ ബോധപൂർവം വിമാനം യൂട്യൂബർ തന്നെ തകർത്തതെന്നാണ് കണ്ടെത്തൽ. വിമാനം തവിടുപൊടിയായെങ്കിലും യൂട്യൂബർ പാരച്യൂട്ടിൽ രക്ഷപ്പെടുകയുമായിരുന്നു. നിലവിൽ അന്ന് നടന്നത് മുൻകൂട്ടി തിരക്കഥ എഴുതിയതിന് അനുസരിച്ചു നടന്ന അപകടമായിരുന്നു എന്നാണ് വിവരം. ഒരു സ്പോൺസർഷിപ്പ് ഡീലിന്റെ ഭാഗമായി കാഴ്ച്ചക്കാരുടെ എണ്ണം വർധിപ്പിക്കാനായിരുന്നു ഈ കൈവിട്ട ശ്രമം. സംഭവത്തിൽ യുഎസ് യൂട്യൂബർക്ക് 20 കൊല്ലത്തെ ജയിൽശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രെവർ ജേക്കബ് എന്ന യൂട്യൂബർ വിചാരണ നേരിടാൻ ഒരുക്കമാണെന്ന് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുപ്പത് ലക്ഷത്തിലധികം വ്യൂസാണ് ട്രെവർ ജേക്കബിന്റെ ‘വിമാനം തകർക്കൽ’ വീഡിയോ ഇതിനോടകം യൂട്യൂബിൽ നേടിയത്. ഒന്നരക്കൊല്ലം മുമ്പാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിലവിൽ ലൊസാഞ്ചലസ് ഫെഡറൽ കോടതിയിൽ അപകടം സൃഷ്ടച്ച യൂട്യൂബറായ 29 കാരൻ ട്രെവർ ജേക്കബ് കുറ്റം സമ്മതിച്ചിട്ടുണ്ട്. 13 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് ചൊവ്വാഴ്ച വരെ ലഭിച്ചത് 2.9 മില്ല്യൺ വ്യൂസാണ്. വിമാനം യാത്ര ആരംഭിക്കുന്നതു മുതൽ അപകടം സംഭവിക്കുന്നതുവരെയുള്ള എല്ലാ ദൃശ്യങ്ങളും ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. ലോംപോക്ക് സിറ്റി എയർപോർട്ടിൽ നിന്നു വിമാനം ജേക്കബ് സ്റ്റാർട്ട് ചെയ്യുന്നത് വിഡിയോയിൽ കാണാം. അപകടം യാഥാർഥ്യമാണോ എന്നായിരുന്നു ആകാശ യാത്രാതത്പരരുടെ ആദ്യസംശയം. ട്രെവർ ആദ്യമേ തന്നെ പാരച്യൂട്ട് ധരിച്ചിരുന്നതിനാൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ആ സംശയം പാടേ തള്ളിക്കളഞ്ഞു. കൂടാതെ വിമാനം പ്രവർത്തനരഹിതമായെങ്കിലും ട്രെവർ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടാതിരുന്നതും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ചൂണ്ടിക്കാട്ടി. പിന്നീട് നടന്ന പരിശോധനയിലാണ് വിചിത്രമായ ഈ വിമാനം തകർക്കൽ വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *