quit smoking കുവൈത്തിൽ പുകയില ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർത്തണമെന്ന് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി : കുവൈത്തിൽ പുകയില ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർത്തണമെന്ന് ആരോഗ്യ മന്ത്രാലയം quit smoking. പുകയില ഉൽപ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ ദേശീയ പുകവലി വിരുദ്ധ പ്രചാരണ സമിതി ഉപ മേധാവി ഡോ. അഹമദ് അൽ ഷത്തി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആഗോള പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച്, ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ആരോഗ്യത്തെയും പ്രകൃതിയെയും പ്രതികൂലമായി ബാധിക്കുന്ന വിപത്താണ് പുകവലിയെന്നാണ് അദ്ദേഹം പറഞ്ഞത്. പുകവലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് തുടർച്ചയായ പ്രവർത്തനം ആവശ്യമാണ്.രാജ്യത്ത് വിദ്യാർത്ഥികൾക്കിടയിലെ പുകവലി ശീലം അനുദിനം വർദ്ധിച്ചു വരികയാണ്. സ്കൂൾ വിദ്യാർഥികൾക്കിടയിൽ 29 ശതമാനം പേരും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ 46 ശതമാനം പേരും പുകവലി ശീലമാക്കിയവരാണ്.ഈ വിപത്തിൽ നിന്ന് തലമുറകളെ സംരക്ഷിക്കാൻ വിൽപ്പന കേന്ദ്രങ്ങളിൽ ബോധവൽക്കണവും നിയന്ത്രണങ്ങളും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)