expat worker കുവൈത്തിലേക്ക് പുതിയ രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നീക്കം
കുവൈറ്റിൽ ഇതിനകം തന്നെ വലിയ രീതിയിൽ തൊഴിലാളികൾ ഉള്ള രാജ്യങ്ങളെ മാറ്റി നിർത്തി expat worker, പുതിയ രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവസരങ്ങൾ പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹ് നിർദ്ദേശം നൽകി. ജനസംഖ്യാ അസന്തുലിതാവസ്ഥയെ ബാധിക്കാതെ രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് നീക്കം. അധികൃതർ നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 965,774 ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന സാന്നിധ്യമുള്ള കമ്മ്യൂണിറ്റികളിൽ ഇന്ത്യൻ സമൂഹം ഒന്നാം സ്ഥാനത്ത് തുടരുന്നു, ഈജിപ്തുകാർ 655,234 ആണ് രണ്ടാമത്. ഫിലിപ്പീൻസ് (274,777), ബംഗ്ലാദേശ് (256,849) ഒപ്പം സിറിയ (162310) എന്നിങ്ങനെയാണ് തുടർന്നുള്ള കണക്കുകൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)