കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം: ജാഗ്രത കൈവിടാതെ കുവൈത്ത്, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി : കുവൈത്തിൽ കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് നിലവിലെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പുതിയ വകഭേദമായ എക്സ്.ബി.ബി 1.16 ന്റെ ആഗോള വ്യാപന നിരക്ക്, അതിന്റെ തീവ്രത,രോഗികളുടെ ആശുപത്രി വാസ നിരക്ക്, മുതലായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ സാഹചര്യം നിരീക്ഷണത്തിന് വിധേയമാണെന്നും അവർ വ്യക്തമാക്കി. അതോടൊപ്പം തന്നെ രോഗബാധ കൂടാതിരിക്കാനായി പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളും നല്ല ആരോഗ്യ ശീലങ്ങളും പാലിക്കാൻ എല്ലാവരും തയാറാകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇടയ്ക്കിടെ കൈകൾ കഴുകുകയും അണുവിമുക്തമാക്കുന്നതും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുവാനും തിരക്കേറിയതും അടഞ്ഞതുമായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കാനും രോഗ ലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം ഒഴിവാക്കുവാനും മന്ത്രാലയ അധികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)