Posted By user Posted On

online phone call ചുറ്റിലും തട്ടിപ്പുകാരുണ്ട്, ഇത്തരം കോളുകൾ സൂക്ഷിക്കണം, വൻ തുക നഷ്ടമായേക്കാം; മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്ട്ര തട്ടിപ്പ് സം​ഘ​ങ്ങ​ൾ ടെ​ലി​ഫോ​ൺ ന​മ്പ​റു​ക​ൾ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി online phone call റി​പ്പോ​ർ​ട്ട്. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ജ്ഞാ​ത ഫോൺ വിളികൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ദ​ഗ്ധ​നാ​യ എ​ൻ​ജി​നീ​യ​ർ ക്യു​സൈ അ​ൽ ഷാ​ത്തിയാണ് ഇത് സംബന്ധിച്ച മു​ന്ന​റി​യി​പ്പ് ന​ൽ​കിയത്. ഉപയോക്താക്കൾക്ക് സംശയം തോന്നുന്ന നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളോട് പ്ര​തി​ക​രി​ക്കാ​നോ തി​രി​ച്ചു​വി​ളി​ക്കാ​നോ ശ്ര​മി​ക്ക​രു​തെന്നാണ് മുന്നറിയിപ്പ്. ക്ഷ​ണ കോ​ളു​ക​ൾ’ എ​ന്ന് വി​ളി​ക്കാ​വു​ന്ന ചെ​റു കാ​ളു​ക​ളോ, മി​സ്ഡ് കാ​ളു​ക​ളോ ആ​ൾ​മാ​റാ​ട്ട ന​മ്പ​റി​ൽ​നി​ന്ന് അ​യ​ക്കും. തി​രി​കെ വി​ളി​ക്കു​മ്പോ​ൾ, യ​ഥാ​ർ​ഥ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ ര​ണ്ടു ക​ക്ഷി​ക​ളെ​യും സം​ഘ​ങ്ങ​ളു​ടെ ഇ​ര​ക​ളാ​ക്കും. പ​രി​ചി​ത​മ​ല്ലാ​ത്ത വി​ദേ​ശ ന​മ്പ​റി​​ൽ​നി​ന്നും മി​സ്ഡ് കാ​ൾ അ​ടി​ക്കു​ക​യും തി​രി​ച്ചു​വി​ളി​ച്ചാ​ൽ വ​ൻ തു​ക ന​ഷ്ട​മാ​കു​ക​യും ചെ​യ്യു​ന്ന ത​ട്ടി​പ്പ് നേ​ര​ത്തേ പ​ല​യി​ട​ത്തും സ​ജീ​വ​മാ​യി​രു​ന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉ​ത്ത​രം ല​ഭി​ക്കാ​ത്ത കാ​ളു​ക​ളും, യ​ഥാ​ർ​ഥ ന​മ്പ​റി​ന്റെ ഉ​ട​മ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും തെ​ളി​ഞ്ഞാ​ൽ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ഫോ​ൺ ന​മ്പ​ർ ആ​പ്പു​ക​ൾ, ഫോ​ണു​ക​ൾ ഹാ​ക്ക് ചെ​യ്യ​ൽ എ​ന്നി​വ വ​ഴി കോ​ൺ​ടാ​ക്റ്റ് ലി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ നേ​ടാ​ൻ വി​വി​ധ രീ​തി​ക​ളു​ണ്ടെ​ന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

https://www.kuwaitvarthakal.com/2023/04/30/oxalic-acid-women-died-in-cbe-due-to-acid-attack/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *