finance സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന്റെ റാങ്ക് കുറഞ്ഞു; നിലവിൽ 36മത്
കുവൈത്ത് സിറ്റി: സമ്പന്ന രാജ്യ ങ്ങളുടെ പട്ടികയിൽ നിന്ന് കുവൈത്ത് 36-ാം സ്ഥാനത്തേക്ക് താഴ്ന്നു finance. നേരത്തെ പട്ടികയിൽ 31-ാം സ്ഥാനത്തു ആയിരുന്ന കുവൈത്താണ് നിലവിൽ 36ലേക്ക് താഴ്ന്നത്. ലോകബാങ്കാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. രാഷ്ട്രീയ അനിശ്ചിതത്വം, കരാറുകൾ നൽകുന്നതിലുള്ള കാലതാമസം മുതലായവയാണ് രാജ്യത്തിന്റെ റാങ്ക് പിന്നോട്ടടിച്ചതിന് കാരണം. അതേ സമയം ഗ്ലോബൽ ഫിനാൻ സ് പുറത്തിറക്കിയ റിപ്പോർട്ടിൽ സാമ്പത്തിക വളർച്ച നിരക്കിൽ ഗൾഫ് രാജ്യങ്ങളിൽ അഞ്ചാം സ്ഥാനവും പ്രതിശീർഷ ജി.ഡി.പിയിലും ആളോഹരി വരുമാനത്തിലും കുവൈത്ത് നേരിയ വർധനവും കൈവരിച്ചതായാണ് വ്യക്തമാക്കുന്നത്. കുവൈത്തിന്റെ പ്രതിശീർഷ ജി.ഡി.പി 51,000 ഡോളറിൽ നിന്ന് 53,000 ഡോളറായി ഉയരുകയും ചെയ്തു. പ്രതിശീർഷ വിഹിതത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഖത്തറിനാണ് ആദ്യ സ്ഥാനം.ഈ വിഭാഗത്തിൽ യു.എ.ഇ രണ്ടാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്ത് ബഹ്‌റൈനും അഞ്ചാമത് ഒമാനുമാണ്. എണ്ണ മേഖലയിൽ നിന്നാണ് രാജ്യത്ത് സർക്കാർ വരുമാനത്തിന്റെ 90 ശതമാനവും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ പകുതിയും ലഭിക്കുന്നത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)