Posted By user Posted On

fisher man കുവൈത്തിൽ കടൽക്കൊള്ളക്കാർ പെരുകുന്നു; ഭീഷണി ഭയന്ന് കടലിൽ പോകാനാകാതെ മത്സ്യത്തൊഴിലാളികൾ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ക​ട​ൽകൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ ആ​ഴ​ക്ക​ട​ലി​ൽ fisher man മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് കു​വൈ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ ദ​ഹ​ർ അ​ൽ സു​വാ​യ​ൻ പറഞ്ഞു. ഈ സാഹചര്യത്തിൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ സ​ർക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ക​ട​ൽക്കൊ​ള്ള​ക്കാ​ർക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ൽ സു​വാ​യ​ൻ അ​ഭ്യ​ർഥി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ നി​ന്നും നാ​വി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും മ​ത്സ്യ​ങ്ങ​ളും കൊള്ളക്കാർ മോഷ്ടിച്ചിരുന്നു. കൂടാതെ മത്സത്തൊഴിലാളിയെ തോൽ ഉപയോ​ഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കോ​സ്റ്റ് ഗാ​ർ​ഡ് ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബോ​ട്ടു​ക​ൾക്ക് തി​രി​ച്ചെ​ത്താ​നാ​യ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *