kuwait police കേസ് അന്വേഷണത്തിനിടെ ഉദ്യോഗസ്ഥൻ കുവൈത്ത് പൗരനെ കൊലപ്പെടുത്തി; മാനസിക പ്രശ്നമുണ്ടെന്ന് കോടതിയിൽ വാദം
കുവൈത്ത് സിറ്റി; കുവൈത്തിൽ കേസ് അന്വേഷണത്തിനിടെ ഉദ്യോഗസ്ഥൻ കുവൈത്ത് പൗരനെ കൊലപ്പെടുത്തി. kuwait police കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ 21 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. സെൻട്രൽ ജയിലിലേക്ക് ഉദ്യോഗസ്ഥനെ റഫർ ചെയ്തിട്ടുണ്ട്. മുബാറക് അൽ കബീർ പ്രദേശത്ത് വച്ചാണ് ഉദ്യോഗസ്ഥൻ കുവൈത്തി പൗരനെ വെടിവച്ച് കൊന്നത്. എന്നാൽ തനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും അതിനാൽ ചെയ്ത പ്രവർത്തികൾക്കൊന്നും താൻ ഉത്തരവാദിയല്ലെന്നുമാണ് പ്രതിയ ഉദ്യോഗസ്ഥന്റെ വാദം. താൻ മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉദ്യോഗസ്ഥൻ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ നിലവിൽ അന്വേഷണം തുടരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)