law കുവൈത്തിൽ 3.5 ടൺ ഭാരമുള്ള 69,000 ബാഗ് നിരോധിക പുകയില ഉത്പന്നങ്ങൾ പിടികൂടി
കുവൈറ്റ് സിറ്റി: കുവൈത്തിൽ 3.5 ടൺ ഭാരമുള്ള 69,000 ബാഗുകൾ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി law. വസ്ത്ര ചരക്കുകളെന്ന വ്യാജേനയായിരുന്നു രാജ്യത്തേക്ക് പുകയില കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ വ്യാജ ലേബലിൽ രാജ്യത്തേക്ക് പല രീതിയിലും നിരോധിത ഉത്പന്നങ്ങൾ കടത്താൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ നിരന്തരമായ പരിശോധനയുടെ ഫലമായി ഇത്തരം നിരവധി കടത്തലുകൾ വിജയകരമായി തകർത്തതായി എയർ കസ്റ്റംസ് ഡയറക്ടർ മുത്തലാഖ് അൽ-എനിസി അറിയിച്ചു. കസ്റ്റംസ് കള്ളക്കടത്തിനെ ചെറുക്കുന്നതിൽ പരിശോധന, ഓഡിറ്റ് മേഖലയുടെ അചഞ്ചലമായ ശ്രമങ്ങളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ-ഫഹദ് പ്രശംസിച്ചു. എല്ലാ എയർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)