occupational health and safetyപ്രവാസികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ കൂടുതൽ വിദേശികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത് occupational health and safety. ഈ വർഷം കൂടുതൽ വിദേശ ഡോക്ടർമാരെയും നഴ്സുമാരെയും രാജ്യത്ത് എത്തിക്കുകയാണ് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വർധിച്ച മെഡിക്കൽ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്താണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്നാണ് വിവരം. കൂടുതൽ വിദേശികളെ ആരോഗ്യ മേഖലയിൽ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാകിസ്താനിൽ നിന്ന് 200 പേരോളം വരുന്ന ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘം കുവൈത്തിൽ എത്തിയിരുന്നു. പാകിസ്താൻ, കുവൈത്ത് സർക്കാറുകൾ തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായിട്ടാണ് ഇത്രയധികം പേർ രാജ്യത്തേക്ക് എത്തിയത്. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ആരോഗ്യ ജീവനക്കാരെ കൊണ്ടുവരാനാണ് പുതിയ ശ്രമം. 200 പേർ അടങ്ങുന്ന മെഡിക്കൽ സംഘത്തെയാകും ആദ്യ ഘട്ടത്തിൽ ഇറാനിൽനിന്നു കൊണ്ടുവരുക. സുരക്ഷ കാരണങ്ങളാൽ ഇറാനികൾക്ക് നിലവിൽ കുവൈത്തിൽ വിസ നൽകാത്തതിനാൽ ഇക്കാര്യം പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടതായി ആരോഗ്യ അധികൃതർ അറിയിച്ചു. നിലവിൽ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ 38,549പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ കൂടുതലും മലയാളികളാണ്. നേരത്തേ സമ്പൂർണ സ്വദേശിവത്കരണം ലക്ഷ്യമിട്ട് സിവിൽ സർവിസ് കമീഷൻ വിദേശി നിയമനത്തിനു വിലക്കേർപ്പെടുത്തിയെങ്കിലും യോഗ്യരായ വേണ്ടത്ര സ്വദേശികളെ കിട്ടാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)