online payment ഓൺലൈൻ പേയ്മെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് പരിധി ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കുവൈത്ത് സിറ്റി; കുവൈത്തിൽ ഓൺലൈൻ പേമെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് പരിധി ഏർപ്പെടുത്തുന്നു online payment. ഇലക്ട്രോണിക് പേമെന്റ് ലിങ്കുകൾ ഉപയോഗിച്ച് ഉപഭോക്താവിന് നടത്താവുന്ന പ്രതിദിന, പ്രതിമാസ ഇടപാടുകളുടെ പരിധി നിശ്ചയിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകിയതായാണ് വിവരം. ഓൺലൈൻ പേമെന്റുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. ലിങ്കിൽ പണം അയയ്ക്കുന്ന ആളിന്റെയും സ്വീകരിക്കുന്ന ആളിന്റെയും പൂർണ്ണ വിവരങ്ങൾ നൽകണം. പേമെന്റ് ലിങ്കിന്റെ സാധുത 24 മണിക്കൂറിൽ കൂടരുതെന്നും ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകി. പബ്ലിക് ഹോട്സ്പോട്ടുകൾവഴി ബാങ്ക് ഓൺലൈൻ ഇടപാടുകൾ നടത്തരുതെന്നും സംശയാസ്പദമായ അഭ്യർഥനകൾ കണ്ടെത്തിയാൽ ഉടൻ ബാങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)