Posted By admin Posted On

കുവൈത്ത് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് നികുതി :പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ

കുവൈത്ത് പ്രവാസികൾ സ്വരാജ്യങ്ങളിലേക്ക് അയക്കുന്ന പണമിടപാടിനെ കൊറോണയുടെ പ്രത്യാഘാതങ്ങൾ സാരമായി ബാധിച്ചതായി സർക്കാർ ഏജൻസിയുടെ പഠന റിപ്പോർട്ട് . കഴിഞ്ഞ വർഷം പ്രവാസികൾ അയക്കുന്ന പണത്തിൽ 7.3% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . വിദേശികൾ നാട്ടിലേക്ക് അയച്ച ആകെ തുക 5.3 ബില്യൺ ദിനാർ ആയിരുന്നു.ഇത് കുവൈത്തിന്റെ ജിഡിപിയുടെ 12.9 ശതമാനത്തോളമാണ് . എന്നിരുന്നാലും, പ്രവാസികൾ അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പഠനം മുന്നറിയിപ്പ് നൽകുന്നു. പ്രവാസികൾ അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് വിവിധ തരത്തിൽ ദോഷം ചെയ്യും ഇത് നോട്ടുകളുടെ രൂപത്തിൽ വിദേശ കറൻസിയെ ആശ്രയിക്കാൻ ഇടയാകും . ഹവാല പോലുള്ള സമാന്തര സാമ്പത്തിക ഇടപാടുകൾ വളർന്നു വരാനും കള്ളപ്പണം വെളുപ്പിക്കൽ, തീവ്ര വാദ ധന സഹായം മുതലായ പ്രവർത്തനങ്ങൾ വർദ്ധിക്കുവാൻ കാരണമാകുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു കൂടാതെ ഇത് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുമെന്നും , സാമ്പത്തികവും വാണിജ്യപരവുമായ കേന്ദ്രമായി മാറാനുള്ള കുവൈത്തിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നില്ലെന്നും പഠനം പറയുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ അംഗമായ കുവൈത്തിന്റെ നികുതി ചുമത്താനുള്ള നീക്കം ഫണ്ടിലെ അംഗരാജ്യങ്ങളുടെ ബാധ്യതകൾ ലംഘിക്കുന്നുണ്ടെന്നും ജിസിസി രാജ്യങ്ങളൊന്നും വിദേശ പണമിടപാടുകൾക്ക് നേരിട്ട് നികുതി ചുമത്തുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടി.ഇതോടെ സർക്കാർ ഏജൻസി പുറത്തു വിട്ട പുതിയ റിപ്പോർട്ട് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായി മാറുകയാണ് നിലവിൽ നാട്ടിലേക്ക് പണം അയക്കുന്നവരിൽ 29.5 ശതമാനം വിഹിതവുമായി ഇന്ത്യക്കാരാണ് ഒന്നാമത് 24.2% വിഹിതവുമായി ഈജിപ്സ്ത് രണ്ടാം സ്ഥാനത്തും . മൂന്നാം സ്ഥാനത്ത് 9 ശതമാനം വിഹിതവുമായി ബംഗ്ലാദേശുമാണ് , ഫിലിപ്പീൻ 4.9 ശതമാനം, പാകിസ്ഥാൻ .4.3 ശതമാനം, ശ്രീലങ്ക 2.1 ശതമാനം, ജോർദാൻ 1.9 ശതമാനം, ഇറാൻ . 1.3 ശതമാനം, നേപ്പാൾ 1.2 ശതമാനം, ലെബനൻ 0.8 ശതമാനം.എന്നിങ്ങനെയാണ് വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ വിശദാംശങ്ങൾ കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HTrCQRw2eV28wo8nIiqtQM

Comments (0)

Leave a Reply

Your email address will not be published. Required fields are marked *