domestic worker ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് പുനരാരംഭിക്കുന്നു
കുവൈത്ത് സിറ്റി : ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ domestic worker റിക്രൂട്മെന്റ് പുനരാരംഭിക്കുന്നു. അടുത്ത ആഴ്ചയോടെ വീണ്ടും തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് തുടങ്ങും. ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളിയായ വനിതയെ തൊഴിലുടമയുടെ മകൻ കൊലപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈത്തിലേക്കുള്ള പുതിയ ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് നിർത്തി വെച്ചിരുന്നു. ഇതിന് ശേഷം തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തി കർശനമായ നിബന്ധനകളും വ്യവസ്ഥകളും ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കർശനമായ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരിക്കും വീണ്ടും ഫിലിപ്പീൻസിൽ നിന്നുള്ള റിക്രൂട്ട്മെന്റ് തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഫിലിപ്പീൻസിലെയും കുവൈത്തിലെയും ഏജൻസികൾക്ക് കനത്ത പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് തൊഴിൽ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലുടമയുടെ ഭാഗത്ത് നിന്നു എന്തെങ്കിലും കരാർ ലംഘനം ഉണ്ടായാൽ ഏജൻസികളെ നിയമ ലംഘകരുടെ പട്ടികയിൽ ഉൾപ്പെടുത്തും. ഫിലിപ്പീൻസ് എംബസി,ഫിലിപ്പീൻസ് ലേബർ ഓഫീസ് എന്നിവയുമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ ഹോട്ട് ലൈൻ നമ്പർ സ്ഥാപിക്കണമെന്നും നിർദേശത്തിലുണ്ട്. ഫിലിപ്പീൻസ് ലേബർ ഓഫീസിൽ തൊഴിലാളികൾക്ക് സഹായം നൽകുന്നതിനു പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയമിക്കും. ഇവർ കുവൈത്തിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അവർക്ക് ലഭിക്കുന്ന തൊഴിൽ പരാതികളെ കുറിച്ചും ദൈനം ദിന അടിസ്ഥാനത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)