കുവൈത്തിൽ മദ്യ ഫാക്ടറി നടത്തിയ രണ്ട് പ്രവാസികൾ പിടിയിലായി
സാൽമിയ മേഖലയിൽ മദ്യ ഫാക്ടറി നടത്തിയതിന് രണ്ട് ഏഷ്യക്കാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.വീട്ടിൽ വൈൻ നിർമിച്ചതിന് ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്‌തിരുന്ന പ്രവാസികളെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് രഹസ്യ സന്ദേശം ലഭിക്കുകയായിരുന്നു ഇതോടെ അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.മദ്യ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്ക് തയ്യാറായ ഒട്ടേറെ കുപ്പി നാടൻ മദ്യവുംനിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും അധികൃതർ പിടിച്ചെടുത്തു. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി ഉന്നത വൃത്തങ്ങൾക്ക് കൈമാറി .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HTrCQRw2eV28wo8nIiqtQM
Comments (0)