അറുപത് തികഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കൽ :അവ്യക്തത തുടരുന്നു
കുവൈത്ത് സിറ്റി :60 തികഞ്ഞ ബിരുദം ഇല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് ഇനിയും അധികൃതർ അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല . മന്ത്രിസഭ രാജിവച്ചതിനാൽ തിരുമാനം എന്നുണ്ടാകും എന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ജനുവരി 1 തൊട്ട് ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇഖാമ പുതുക്കി നൽകുന്നില്ല. ഇഖാമ പുതുക്കാത്തത് നിയമവിരുദ്ധമാണെന്ന ഫത്വ- നിയമനിർമാണ സമിതിയുടെ നിർദേശത്തിന്റെ സാഹചര്യത്തിൽ നടപടി പുനരാരംഭിക്കുന്നതിനു നീക്കം തുടങ്ങിയിട്ടുണ്ട്. മാൻപവർ അതോറിറ്റിയാണ് തീരുമാനമെടുക്കേണ്ടതെങ്കിലും അത് സംബന്ധിച്ച് രാഷ്ട്രീയമായ തീരുമാനം ആവശ്യമാണ്. മന്ത്രിസഭ രാജിവച്ച സാഹചര്യത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെ രാഷ്ട്രീയ തീരുമാനത്തിനു സാധ്യത ഇല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HTrCQRw2eV28wo8nIiqtQM
Comments (0)