Posted By user Posted On

expatഇരുവൃക്കകളും തകരാറിലായി, തലയിൽ പഴുപ്പ് , അപ്രതീക്ഷിതമായി ന്യൂമോണിയയും ബാധിച്ചു ; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു expat. അപ്രതീക്ഷിതമായെത്തിയ ന്യൂമോണിയയാണ് മലപ്പുറം ആലങ്കോട് ചങ്കരംകുളം തൊണ്ടംചിറയ്ക്കൽ സ്വദേശി ടി.സി. അബൂബക്കറിന്റെ ജീവനെടുത്തത്. 48 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. അബൂബക്കറിന്റെ ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് ഒരു വൃക്ക മാറ്റി വച്ചിരുന്നു. എന്നാൽ അപ്പോളേക്കും തലയിൽ പഴുപ്പ് ബാധിച്ചു. ഇതോടെ ആരോ​ഗ്യസ്ഥിതി വീണ്ടും വഷളായി. തുടർന്നു ശസ്ത്രക്രിയ നടത്തി ആരോഗ്യം മെച്ചപ്പെട്ടു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ന്യൂമോണിയ ബാധിച്ചത്. ഖത്തറിൽ ജോലി ചെയ്യവേ 2015 ലാണ് അബൂബക്കറിന്റെ ഇരുവൃക്കകളും തകരാറിലായത്. തുടർന്ന് ഖത്തറിലെ എച്ച്എംസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2022ലാണ് ഒരു വൃക്കമാറ്റി വച്ചത്. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് തലയിൽ പഴുപ്പ് കണ്ടെത്തിയത്. ഇതോട ശരീരത്തിൽ നീര് വയ്ക്കുകയും വലതുകാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയുമായിരുന്നു. ഒരു മാസത്തോളം ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. മുഹമ്മദ് കുട്ടി, പാത്തുമ്മ ദമ്പതികളുടെ മകനാണ് അബൂബക്കർ. ഇദ്ദേഹത്തിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ചികിത്സാ സമിതി രൂപീകരിച്ചാണ് നേരത്തെ വൃക്ക മാറ്റി വയ്ക്കലിനായി 25 ലക്ഷം കണ്ടെത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *