Ramadhan മാസപ്പിറ കണ്ടില്ല; കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ 23ന് റമദാൻ തുടക്കം
യുഎഇ; മാർച്ച് 23 വ്യാഴാഴ്ച കുവൈത്തിൽൽ വിശുദ്ധ റമദാൻ മാസം ആരംഭിക്കും. ഇസ്‌ലാമിക ഹിജ്‌റി Ramadhan കലണ്ടറിലെ ഒരു മാസത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ചൊവ്വാഴ്ച (മാർച്ച് 21) രാത്രി കണ്ടില്ലെന്നും ഇതിനാൽ 23ന് റമദാൻ തുടക്കമാകുമെന്നും കുവൈറ്റിലെ ശരീഅത്ത് മൂൺ സൈറ്റിംഗ് അതോറിറ്റി അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലൊന്നും മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ വ്യക്തമാക്കി. ചന്ദ്രൻ കാണുന്ന സമയത്തെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ഇന്ന് ചന്ദ്രനെ കാണാത്തതിനാൽ മാർച്ച് 22 ബുധനാഴ്ച ശഅബാൻ 30 ആയിരിക്കും. അതിനാൽ റമദാൻ 1 മാർച്ച് 23 നാണ്. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കുന്നത്. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ് രാജ്യങ്ങൾക്ക് ഒപ്പമായിരിക്കും വ്രതാരംഭം. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ഈ വർഷം പുണ്യമാസം 29 ദിവസം നീണ്ടുനിൽക്കും. ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിനം ഏപ്രിൽ 21 വെള്ളിയാഴ്ച ആയിരിക്കാൻ സാധ്യതയുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)