ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു
കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചു .സർക്കാർ പൊതു ഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച അൽ ദുറ കമ്പനിയാണ് നിരക്ക് പ്രഖ്യാപിച്ചത് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 460 ദിനാറാണ് നിരക്ക് ഫിലിപ്പീൻസിൽ നിന്നും 850 ദിനാറും ശ്രീലങ്കയിൽ നിന്ന് 975 ദിനാറുമാണ് നേരത്തെ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ചെലവ് കുറക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യക്തമാക്കിയിരുന്നു . ഇന്ത്യയിൽ റിക്രൂട്ടിങ് ഫീസ് 120 ദിനാർ മാത്രമാണെന്നും പരമാവധി 300 ദിനാർ നിരക്കിൽ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരത്തിലേറെ ദിനാർ ചെലവ് വരുന്നുണ്ടെങ്കിൽ അത് അധികനിരക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു ..ഈ സാഹചര്യത്തിലാണ് അൽ ദുറ കമ്പനി പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ് റിക്രൂട്ട്മെന്റ് ചെലവ് കുറയുന്നതോടെ നിരവധി ഇന്ത്യക്കാർക്ക് കുവൈത്തിൽ തൊഴിലവസരം ലഭിക്കാൻ വഴിയൊരുങ്ങും കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Ka6qVIEqBls7rXvdWV79ED
Comments (0)