rainകുവൈത്തിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം
കുവൈറ്റ്: കുവൈറ്റിൽ ഇന്ന് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് രാജ്യത്ത് ചൂടുള്ളതും ഭാഗികമായി മേഘാവൃതവും rain പൊടിനിറഞ്ഞതുമായ കാലാവസ്ഥ ആയിരിക്കും. തെക്ക് കിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെയുള്ള കാറ്റിനും 12-40 കി.മീ വേഗതയിലും ചിതറിക്കിടക്കുന്ന മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. രാത്രിയിൽ തണുത്ത അന്തരീക്ഷമായിരിക്കും. ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. 08-28 കി.മീ/മണിക്കൂർ വേഗതയിൽ, വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശും.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)