Posted By user Posted On

കാലാവസ്ഥാ മുന്നറിയിപ്പ്; കുവൈത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കുവൈറ്റ് സിറ്റി : ഇന്ന് നേരിയതോ, മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയും, മണിക്കൂറിൽ 08-40 കി.മീ വേഗതയിൽ തെക്കുകിഴക്ക് നിന്ന് മിതമായ കാറ്റും, പകൽ സമയത്ത് ഒറ്റപ്പെട്ട  മഴയ്ക്കും ചില സമയങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 
രാത്രിയിലെ കാലാവസ്ഥ തണുപ്പായിരിക്കുമെന്നും, തെക്കുകിഴക്ക് നിന്ന് മിതമായ കാറ്റ് മണിക്കൂറിൽ 06-24 കിലോമീറ്റർ വേഗതയിൽ വീശുമെന്നും , മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

👆👆

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *