Posted By user Posted On

expressscripts കുവൈത്തിൽ അനധികൃതമായി ഫാർമസി നടത്തിയ ​ഗാർ​ഹിക തൊഴിലാളി പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ അനധികൃതമായി ഫാർമസി നടത്തിയ ​ഗാർ​ഹിക തൊഴിലാളി പിടിയിൽ expressscripts. ഫർവാനിയയിലെ ഉൾപ്രദേശത്താണ് ഇയാൾ മെഡിക്കൽ സ്ഥാപനം നടത്തിയത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിലുള്ള സംയുക്ത ത്രികക്ഷി സമിതി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ഡ്രഗ്‌സ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ തൊഴിൽ സംരക്ഷണ മേഖലയിലെ പരിശോധനാ വിഭാഗ സംഘം ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ 5 തൊഴിൽ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി പിഎഎം അറിയിച്ചു. ലൈസൻസില്ലാതെ സൂക്ഷിച്ചിരുന്ന മയക്കുമരുന്നും സംഘം പിടിച്ചെടുത്തു.
അതിനിടെ, റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ സഹകരണത്തോടെ, ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് ഒരു ടെയ്‌ലർ ഷോപ്പ്, രണ്ട് റെസ്റ്റോറന്റുകൾ, ബാർബർ ഷോപ്പ് എന്നിവയുൾപ്പെടെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിൽ ലൈസൻസില്ലാത്ത 4 കടകൾ റെയ്ഡ് ചെയ്യുകയും ഉടമകളെ മന്ത്രാലയത്തിന് റഫർ ചെയ്യുകയും ചെയ്‌തതായി അതോറിറ്റി വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *