ഉപഭോക്താക്കളെ കൈയ്യിലെടുക്കാൻ പുതിയ ഫീച്ചേഴ്സുമായി വാട്സ്ആപ്പ്
ഉപഭോക്താക്കളെ കൈയ്യിലെടുക്കാൻ പുതിയ ഫീച്ചേഴ്സുമായി വാട്സ്ആപ്പ്. വാട്സ്ആപ്പിലെ കോണ്‍ടാക്ട് വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നത് നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്വകാര്യത ഫീച്ചറാണ് വാട്സ്ആപ്പ് പുറത്തിറക്കിയത്.എന്റെ കോണ്‍ടാക്റ്റുകള്‍ ഒഴികെ എന്ന സ്വകാര്യതാ ഫീച്ചറാണ് വാട്സ്ആപ്പ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്ററുകള്‍ക്കായി കോണ്‍ടാക്റ്റ് ഇന്‍ഫോയ്ക്കും ഗ്രൂപ്പ് ഇന്‍ഫോയ്ക്കും വേണ്ടി പുതിയ ഇന്റര്‍ഫേസും പുറത്തിറക്കിയിട്ടുണ്ട്.ഈ ഇന്റര്‍ഫേസ് മുമ്പ് ബിസിനസ്സ് വിവരങ്ങള്‍ കാണുമ്പോള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.കൂടാതെ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നതിന്റെ സമയം ദീര്‍ഘിപ്പിച്ച പുതിയ ഫീച്ചറും ആന്‍ഡ്രോയിഡ് ബീറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഡിഫോള്‍ട്ട് മെസേജ് ടൈമറായി 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെയുള്ള കാലാവധി തിരഞ്ഞെടുക്കാന്‍ ഈ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും. പല ഡിവൈസുകളില്‍ ഉപയോഗിക്കാവുന്ന ഫീച്ചറും മെച്ചപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള 2.21.23.14 ബീറ്റ പതിപ്പിലാണ് മൈ കോണ്‍ടാക്റ്റുകള്‍ ഒഴികെ എന്ന ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാട്സ്ആപ്പില്‍ അവസാനം കണ്ട സ്റ്റാറ്റസ്, പ്രൊഫൈല്‍ ഫോട്ടോ, വിവരണം എന്നിവ പോലുള്ള കാര്യങ്ങള്‍ ആര്‍ക്കൊക്കെ കാണാമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം.മെനുവില്‍ എല്ലാവരും, എന്റെ കോണ്‍ടാക്റ്റുകള്‍, ആരും കാണരുത് എന്നിവക്കൊപ്പം ഇത് നാലാമത്തെ ഓപ്ഷനായിരിക്കും.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07
Comments (0)