kuwait id check online കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ. ഡി കാർഡ് കിട്ടാനുള്ള കാലതാമസത്തിന് പിന്നിൽ മാഫിയ സംഘമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ. ഡി കാർഡ് കിട്ടാനുള്ള kuwait id check online കാലതാമസത്തിന് പിന്നിൽ മാഫിയ സംഘമെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രവർത്തനങ്ങൾ മൂലമാണ് ഇത്തരത്തിൽ പ്രവാസികൾ ബുദ്ധിമുട്ടേണ്ടി വരുന്നതെന്നാണ് വിവരം. ഒരു അറബ് ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. രണ്ടര ലക്ഷത്തോളം പ്രവാസികളുടെ സിവിൽ ഐ. ഡി.കാർഡുകൾ വിതരണം ചെയ്യുതിനാണ് നിലവിൽ കാലതാമസം നേരിടുന്നത്. കാർഡുകൾ വിതരണം ചെയ്യുന്നതിൽ മനപ്പൂർവം കാല താമസം വരുത്തിയ ശേഷം ഈ പ്രവാസികളെ കണ്ട് ഐഡി കാർഡ് പെട്ടന്ന് ലഭ്യമാകണമെങ്കിൽ അധിക തുക നൽകാൻ പറയുകയാണ് സംഘം ചെയ്യുന്നത്. സിവിൽ ഐ. ഡി കാർഡ് പെട്ടെന്ന് വിതരണം ചെയ്യുന്നതിന് ഉടമകളിൽ നിന്ന് 50 ദിനാർ വരെ അധിക തുക വാങ്ങിയ സംഭവങ്ങളും നടന്നതായാണ് വിവരം. ഇത്തരത്തിൽ പെട്ടന്ന് കാർഡ് വേണ്ടവരെ കണ്ടെത്തുന്നതിനായി ഈ ഉദ്യോഗസ്ഥൻ ഓഫീസ് പരിസരങ്ങളിൽ ഇയാൾ നിരവധി ഏജന്റുമാരെ നിയമിച്ചതായും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ ഏജന്റുമാരായി പ്രവർത്തിക്കുന്ന 7 പേരെ കഴിഞ്ഞ ദിവസം രഹസ്യന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ പൗരന്മാരുടെയും ഗാർഹിക തൊഴിലാളികളുടെയും കാർഡുകൾ കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യുന്നുമുണ്ട്. പൗരന്മാരിൽ നിന്ന് പരാതി ലഭിക്കാതിരിക്കുമ്പോൾ സംഭവം പുറം ലോകം അറിയയാനുള്ള സാധ്യത കണക്കിലെടുത്തു കൊണ്ടാണ് ഇത്തരത്തിൽ സംഘം പദ്ധതി തയാറാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)