kerala policeകാമുകിയും സഹോദരനും ചേർന്ന് പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്തു, നടന്നത് ക്രൂര മർദ്ദനം; 6 പേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി വൻ കവർച്ച kerala police. തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറിനെയാണ് കാമുകിയും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. സംഭവത്തിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. ഇക്കഴിഞ്ഞ 22-നാണ് മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്ന് കവർച്ച നടത്തിയത്. ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്ന് മുഹയുദ്ദീൻ പിൻമാറിയതോടെയാണ് പ്രണയം പകയ്ക്ക് വഴിമാറിയത്. പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ഒരു കോടി രൂപ നൽകണമെന്നായിരുന്നു ഇൻഷ മുഹൈദീനോട് ആവശ്യപ്പെട്ടത്. ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടി കൊണ്ടുപോയി 15,70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. തുടർന്ന് പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. കാമുകിയും സഹോദരനും സുഹൃത്തുക്കളും ചേർന്ന് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നെന്നും വിവാഹാലോചനയ്ക്കായി വീട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ചിറയൻകീഴിലേക്ക് കൊണ്ടുപോയതെന്നും പ്രവാസി പിന്നീട് വെളിപ്പെടുത്തി. തടങ്കലിൽ ക്രൂര മർദനത്തിന് ഇരയായെന്നും മുഹൈദീൻ പറഞ്ഞു. ’കൈ കാലുകൾ കെട്ടിയിട്ടു, വായ ടേപ്പ് കൊണ്ട് മൂടി. പണം മാത്രമായിരുന്നു ലക്ഷ്യം. വെറുതെ വിടാൻ ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്. സഹോദരിയുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. അന്വേഷണത്തിൽ തൃപ്തിയുണ്ട്. റിസോർട്ടിൽ സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും സഹായിക്കാനെത്തിയില്ല. ചിറയിൻകീഴിന് അടുത്തുള്ള റോയൽ റിസോർട്ടിലാണ് താമസിപ്പിച്ചത്. ഇൻഷയ്ക്ക് മുമ്പും പണം നൽകിയിട്ടുണ്ട്’ മുഹൈദ്ദീൻ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)