ദേശീയ അവധി ദിനം; കുവൈത്തിൽ നിന്നും വിവിധ
രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു.
ദേശീയ ദിന അവധിയോട് അനുബന്ധിച്ച് നിരവധി യാത്രക്കാരാണ് നാട്ടിലേക്ക് വരാനിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ ട്രാവൽ ഏജൻസി ഓഫീസുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നതയാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. വിവിധ ജിസിസി രാജ്യങ്ങളിലേക്കും തുർക്കി, ലണ്ടൻ, കെയ്റോ, ബെയ്റൂട്ട് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നതെന്നാണ് വിവരം.
നിലവിൽ ചില സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ 200 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെയാണ് വിവരങ്ങള്‍ കെെമാറിയത്.
ഈ സീസണിൽ സൗദി ഉൾപ്പെടേയുള്ള ജി. സി. സി. രാജ്യങ്ങളിലേക്കുള്ള യാത്രക്കാറിൽ നിന്നാണ് കുവൈത്ത് എയർവേയ്സിന് ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത്.
നിരക്കുകള്‍ ഇങ്ങനെ
ബഹ്റൈനിലേക്കുള്ള റിട്ടേൺ ടിക്കറ്റിനു ശരാശരി നിരക്ക് 200 ദിനാറും , ദുബായിലേക്ക് 280 ദിനാറും ജിദ്ദയിലേക്ക് 220 ദിനറുമാണ്. ഇസ്താംബൂളിലേക്ക് ഇത് 350 ദിനാറും കെയ്റോയിലേക്ക് 300 ദിനാറുമായാണ് നിരക്ക് വർദ്ധിച്ചിരിക്കുന്നത്. തുർക്കിയിലെ ഭൂകമ്പത്തിനു ശേഷം ഇസ്താംബൂളിലേക്കുള്ള നിരക്കിൽ കുറവ് ഉണ്ടായിരുന്നു. സാധാരണ ദിവസങ്ങളിൽ 190 ദിനാർ ആയിരുന്നു ഇതെങ്കിലും അവധി ദിനത്തോട് അനുബന്ധിച്ച് വീണ്ടും നിരക്ക് കുതിച്ചുയർന്നു.
അവധി ദിനങ്ങളില്‍ യാത്രക്കാര്‍ ഏറെ
ദേശീയ അവധി ദിനങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും ഏകദേശം 1,850 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതിൽ 925 വിമാനങ്ങൾ രാജ്യത്ത് നിന്ന് പുറപ്പെടുന്നവായും 925 വിമാനങ്ങൾ രാജ്യത്തേക്ക് എത്തുന്നവയുമാണ്. അതേസമയം ദേശീയ അവധി ദിവസങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്ന് പ്രവചനം. പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായി കുവൈത്ത് വിമാനത്താവളത്തിലേക്ക് 266,000 യാത്രക്കാർ ദേശീയ അവധി ദിനങ്ങളിലെത്തുമാണ് അധികൃതരുടെ പ്രതീക്ഷ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)