കുവൈത്തിൽ മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കിയ സംഭവം: തമിഴ്നാട് സ്വദേശിനിയെക്കുറിച്ചുള്ള വിവരം ലഭിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ് നാട് ചിദംബരം കടലൂർ സ്വദേശിനി അഖില കാർത്തികേയൻ ( 38 ) ആണെന്ന് വിവരം ലഭിച്ചു . കഴിഞ്ഞ ദിവസം ഫഹാഹീൽ സൂഖ് അൽ സബാഹ് പ്രദേശത്താണ് സംഭവം അരങ്ങേറിയത്. ഇവർ തന്റെ മക്കളായ യാഴിനി കാർത്തികേയൻ (13) ജീവിതേഷ് കാർത്തികേയൻ ( റാം 10) എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ ഉടൻ തന്നെ അദാൻ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് യുവതി താമസിച്ചിരുന്ന റൂം പരിശോധിച്ചപ്പോഴാണ് രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങി കിടക്കുകയായിരുന്ന കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് യുവതി നാലാം നിലയിൽ നിന്നും താഴെക്ക് ചാടി ജീവനൊടുക്കിയത്. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് ജോലി സ്ഥലത്ത് ആയിരുന്നു. ഭര്‍ത്താവിനെ ചോദ്യം ചെയ്തു കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)