പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ വർധന; കുവൈത്തിൽനിന്നും
നാടുകടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ പരിസ്ഥിതിക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണക്കുകൾ. ഇത് സംബന്ധിച്ച് പരിസ്ഥിതി പോലീസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഓരോ മാസവും അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ഏഴ് പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി പകുതി വരെയുള്ള കാലയളവിൽ പരിസ്ഥിതി നിയമലംഘനക്കേസുകളിൽ 90 പ്രവാസികളെയാണ് നാടുകടത്തിയിട്ടുള്ളത്. പ്രവേശനം നിരോധിച്ചിട്ടുള്ള ചില പ്രദേശങ്ങളെ കുറിച്ച് സോഷ്യൽ മീഡയയിൽ വിവരങ്ങൾ പങ്കുവയ്ക്കുന്ന പൗരന്മാർക്കും താമസക്കാർക്കും എൻവയോൺമെന്റ് പോലീസ് മുന്നറിയിപ്പും നൽകി. അവരിൽ ഭൂരിഭാഗവും നിരോധിത മത്സ്യബന്ധനവുമായി ബന്ധപ്പെട്ടാണ് നാടുകടത്തപ്പെട്ടത് (33 നാടുകടത്തൽ കേസുകൾ). കൂടാതെ മണ്ണ് നിരപ്പാക്കൽ (23 കേസുകൾ), നിരോധിത മാലിന്യം ഉപേക്ഷിച്ച കേസുകൾക്കും പ്രവാസികൾ നാടുകടത്തപ്പെട്ടു. അതേ സമയം, ഈ വർഷം ആദ്യം മുതൽ ഫെബ്രുവരി പകുതി വരെ 28 നിയമ ലംഘനങ്ങളാണ് എൻവയോൺമെന്റ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)