കുവൈറ്റിൽ സര്‍ക്കാര്‍ സേവനങ്ങൾ പൂർണ ഡിജിറ്റലാകുന്നു
കുവൈത്ത് സിറ്റി: കുവൈറ്റിൽ പൂർണ ഡിജിറ്റലൈസേഷൻ വൈകാതെ നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ . ഇതിന്റെ ആദ്യപടിയായി സര്‍ക്കാര്‍ സേവനങ്ങൾ ഡിജിറ്റലാക്കും. നാല് വർഷത്തിനുള്ളിൽ സര്‍ക്കാര്‍ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് മന്ത്രിതല സമിതി രൂപം നൽകിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്ത് വിഷൻ 2035ന്റെ ഭാഗമായാണ് ഐ.ടി മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികള്‍ നടപ്പാക്കുന്നത്.
പദ്ധതിക്ക് വേഗത കൂട്ടുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് ഡേറ്റാ സെന്ററുകൾ കൂടി നിർമിക്കും. നിലവിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടെ രാജ്യത്തെ 110ലധികം സർക്കാർ ഏജൻസികളുടെ സേവനങ്ങള്‍ ഡിജിറ്റലാകും. സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജിയുടെ മേല്‍നോട്ടത്തില്‍ മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി സൊല്യൂഷനുകൾ തുടങ്ങിയ മേഖലകളില്‍ ദേശീയ പരിശീലനപരിപാടി ആരംഭിക്കും.
പദ്ധതിയുമായി ക്ലൗഡ് ടെക്നോളജി രംഗത്തെ പ്രമുഖ മള്‍ട്ടി നാഷനല്‍ കമ്പനി സഹകരിക്കും. ഇതോടെ സർക്കാർ ഏജൻസികൾക്കും പ്രധാന റെഗുലേറ്റർമാർക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)