to help തുർക്കി , സിറിയ ഭൂകമ്പം ;30 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈറ്റ് : തുർക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിനായി 30 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് to help കുവൈത്ത്. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും നിർദേശപ്രകാരം കുവൈറ്റ് കാബിനറ്റ് സഹായം പ്രഖ്യാപിച്ചത്. ദുരിതത്തെ അതിജീവിക്കുന്നതിനായി സിറിയയ്ക്കും തുർക്കിക്കും 15 മില്യൺ യുഎസ് ഡോളർ നൽകുമെന്നാണ് പ്രാഖ്യാപനം. ഇത് സംബന്ധിച്ച് വാർത്ത കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് ടൺ കണക്കിന് ദുരിതാശ്വാസ, മെഡിക്കൽ ,ഭക്ഷ്യ വസ്തുക്കളും നൽകുന്നുണ്ട് .അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹ് വ്യാഴാഴ്ച രാവിലെ കുവൈത്തിലെ തുർക്കി എംബസി സന്ദർശിച്ച് കിരീടാവകാശി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ അനുശോചന സന്ദേശം അറിയിച്ചു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)