Posted By user Posted On

domestic woker കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്തി ഫിലിപ്പീൻസ്; ബദലായി ശ്രീലങ്കയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ ശ്രമം

കുവൈത്ത് സിറ്റി; കുവൈത്തിലേക്ക് പുതുതായി തൊഴിലാളികളെ അയക്കുന്നത് താൽക്കാലികമായി domestic woker നിർത്തിയതായി കഴിഞ്ഞ ദിവസമാണ് ഫിലിപ്പീൻസ് അറിയിച്ചത്. ഇതോടെ ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ കുവൈത്ത് പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യം മറികടക്കുന്നതിനായി ഫിലിപ്പീനുകൾക്ക് പകരം ശ്രീലങ്കയിൽ നിന്ന് റിക്രൂട്ട്മെൻറ് നടത്തുമെന്ന് റിക്രൂട്ട്മെൻറ് ഓഫീസുകൾ വ്യക്തമാക്കി. ശ്രീലങ്കയിൽ നിന്നുള്ളവരുടെ തൊഴിൽ കരാറിന് 200 ദിനാർ കുറവാണെന്നതും ഒപ്പം അതിവേഗം നടപടികൾ പൂർത്തിയാക്കി തൊഴിലാളികളെ എത്തിക്കാനും സാധിക്കും എന്നതുമാണ് ശ്രീല്കയിൽ നിന്ന് തൊഴിലാളികളെ എത്തിക്കുന്നതിന് മുൻ​ഗണന നൽകാൻ കാരണം. ശ്രീലങ്കയിൽ നിന്നുള്ള തൊഴിൽ കരാറിനെ 475 മുതൽ 5 0 വരെയാണ് ചെലവ് വരുന്നത്, വിമാന ടിക്കറ്റ് വില കണക്കാക്കാതെ ഓഫീസ് കമ്മീഷനുകൾക്കൊപ്പം എത്തിച്ചേരാനുള്ള ചെലവ് ഏകദേശം 700 ദിനാർ ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *