Posted By user Posted On

kuwaitizationസ്വദേശി വത്കരണം; കുവൈത്തിൽ 15 പ്രവാസികളുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തീരുമാനം

കുവൈറ്റ് സിറ്റി; സ്വദേശി വത്കരണത്തിന്റെ ഭാ​ഗമായി കുവൈത്തിൽ 15 പ്രവാസി തൊഴിലാളികളുടെ kuwaitization തൊഴിൽ കരാർ അവസാനിപ്പിക്കാൻ തീരുമാനം. വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ അൻസി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതായി പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വാണിജ്യ-വ്യവസായ-കമ്മ്യൂണിക്കേഷൻസ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രി മസെൻ അൽ നഹെദിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. തീരുമാനം പുറപ്പെടുവിക്കുന്ന ദിവസം മുതൽ നോട്ടീസ് പിരീഡ് ആരംഭിച്ചതായും ജൂൺ 29 ന് ഇത്‌ അവസാനിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി അന്താരാഷ്‌ട്ര ഓർഗനൈസേഷനുകളും വിദേശ വ്യാപാരവും, നിയമകാര്യങ്ങൾ, സാങ്കേതിക പിന്തുണ, ആസൂത്രണം, നിയന്ത്രണം, ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക കാര്യങ്ങൾ, കോർപ്പറേറ്റ്, വാണിജ്യ ലൈസൻസുകൾ എന്നിങ്ങനെയുള്ള മേഖലകളിലെ ടൈപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, നിയമ ഗവേഷകർ എന്നിവരെയാണ് തീരുമാനം ബാധിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *