Posted By user Posted On

weather stationകുവൈത്ത് കൊടും തണുപ്പിലേക്ക്; താപനില ​ഗണ്യമായി കുറയും, മൂടൽ മഞ്ഞിനും മഴയ്ക്കും സാധ്യത

കുവൈത്ത് സിറ്റി; കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ശൈത്യ തരം​ഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മരുഭൂമി weather station പ്രദേശത്ത് താപനില 3 ഡിഗ്രി സെൽഷ്യസിനു താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബീരിയൻ മലനിരകളിൽ നിന്നുള്ള തണുത്ത കാറ്റാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയും അതിരാവിലെ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് ഫാമുകളിലും മരുഭൂമി പ്രദേശങ്ങളിലും, താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. റെസിഡൻഷ്യൽ ഏരിയകളിൽ താപനില 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അടുത്ത ഞായറാഴ്ച വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *