KUWAIT LAW
Posted By user Posted On

criminal justiceനിയമലംഘകരോട് വിട്ടുവീഴ്ചയില്ല; കുവൈത്തിൽ 20 പ്രവാസികൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ നിയമലംഘങ്ങൾക്ക് അറസ്റ്റിലായ 20 പ്രവാസികളെ സു​ര​ക്ഷാ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആണ് ഇക്കാര്യം അറിയിച്ചത്.ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച​ 5 പേർ ഉൾപ്പെടെയുള്ളവരെയാണ് കൈമാറിയത്. കൈ​ക്കൂ​ലി ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി. മ​റ്റു പ്ര​തി​ക​ൾ താ​മ​സ, തൊ​ഴി​ൽ​നി​യ​മം ലം​ഘി​ക്ക​ൽ, വ്യാ​ജ സ​ർ​വി​സ് ഓ​ഫി​സ് ന​ട​ത്ത​ൽ, നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ഭ​യം ന​ൽ​ക​ൽ എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രാ​ണ് . ഇതിൽ നാ​ല് പ്രതികളെ ജ​ഹ്‌​റ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ജ സ​ർ​വി​സ് ഓ​ഫി​സ് ന​ട​ത്തി​യ​തി​ന് ര​ണ്ടു​പേ​രും അ​റ​സ്റ്റി​ലാ​യി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *