best electric കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വരുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും
കുവൈത്ത് സിറ്റി:കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വരുന്നതായി റിപ്പോർട്ട് best electric. സ്വകാര്യ ഭവനങ്ങളിൽ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കണക്ഷൻ വിച്ഛേദിക്കുന്ന രീതിയിലുള്ള നിയമനിർമ്മാണമാണ് പുതിയ നിർദേശ പ്രകാരം നിലവിൽ വരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. മുനിസിപ്പാലിറ്റി ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹിയാണ് ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം തന്നെ, വീടുകളിലെ ജല ഉപഭോഗം ഉയർന്ന നിലയിലാണെങ്കിൽ വൈദ്യുതിക്ക് സർക്കാർ നൽകുന്ന സബ്സിഡികൾ റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുകൊണ്ട് തന്നെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണമെന്നും ഊർജം സംരക്ഷിക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണി ഉറപ്പാക്കുന്നതിന് മന്ത്രാലയം നടപടി സ്വീകരിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)