compensationകുവൈത്തിൽ റോഡുപണികളിലെ അപാകതമൂലം അപകടം ഉണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിന് പുതിയ വ്യവസ്ഥകൾ വന്നേക്കും
കുവൈത്ത് സിറ്റി : കുവൈത്തിൽ റോഡ് പണികളിൽ അപാകതകൾ ഉണ്ടായാൽ ഇനി കരാറുകാർ കുടുങ്ങും compensation. ഇത്തരത്തിൽ റോഡു പണിയിലെ അപാകതമൂലം വാഹനങ്ങൾക്ക് കേട് പാടുകൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ വാഹന ഉടമകൾക്ക് കരാറുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉതകുന്ന തരത്തിൽ പുതിയ വ്യവസ്ഥകൾ കരാരിൽ ഉൾപ്പെടുത്തിയേക്കും. പൊതുമരാമത്ത് മന്ത്രാലയം ഇതിനായി നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. ഇത്തരത്തിൽ പുതിയ വ്യവസ്ഥ റോഡ് പണിക്കുള്ള കരാറിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം പഠനം നടത്തുകയാണാണെന്ന് വൃത്തങ്ങൾ അറിയിച്ചു.ഇത്തരത്തിൽ റോഡ് നിർമ്മാണത്തിലെ അപാകതകൾ മൂലം സ്വദേശികളുടേയോ വിദേശികളുടേയോ വാഹനങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകളെ തുടർന്നുള്ള കേസുകളിൽ നഷ്ട പരിഹാരം നൽകുവാൻ കരാറുകാരെ ബാധ്യസ്ഥരാക്കുന്ന നിയമ പരമായ സംവിധാനത്തെ കുറിച്ചാണ് മന്ത്രാലയം ആലോചിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)