fedex pay കുവൈത്തിൽ തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ പണി കിട്ടും; അധികൃതരുടെ പുതിയ നിർദേശം ഇപ്രകാരം
കുവൈത്ത് സിറ്റി : കുവൈത്തിൽ കൃത്യ സമയത്ത് തൊഴിലാളികളുടെ ശമ്പളം ബാങ്കുകളിൽ കൈമാറാത്ത fedex pay കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കാനുള്ള സംവിധാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സജീവമാക്കി. രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ശമ്പളം കൈമാറാത്ത കമ്പനികളുടെ ഫയലുകൾ സ്വയമേവ സസ്പെൻഡ് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) അറിയിച്ചു. ഒരു പ്രാദേശിക അറബിക് ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇത്തരത്തിൽ സസ്പെൻഷൻ ഒഴിവാക്കുന്നതിനായി കമ്പനികൾ ഓരോ മാസവും ഏഴാം തിയതിക്ക് മുമ്പ് തൊഴിലാളികളുടെ ശമ്പളം ബാങ്കിൽ നിക്ഷേപിക്കേണ്ടതുണ്ട്.തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള നിയമത്തിനും PAM ചട്ടങ്ങൾക്കും അനുസൃതമായുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട സംഘടനകളുടെയും ബോഡികളുടെയും മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.നിയമലംഘനം നടത്തുന്ന കമ്പനിക്ക് പുതിയ വർക്ക് പെർമിറ്റുകൾ ലഭിക്കാൻ അനുവദിക്കില്ലെന്നും തൊഴിലാളികളോടുള്ള സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാൽ തൊഴിലുടമയുടെ ശിക്ഷാ നടപടിയാണ് സസ്പെൻഷനെന്നും അതോറിറ്റി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)