Posted By admin Posted On

ഇതെന്തൊരു ക്രൂരത പ്രവാസി ഗാര്‍ഹിക തൊഴിലാളിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ചു ; കുവൈറ്റില്‍ പതിനേഴു വയസ്സുകാരൻ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാല്മി മരുഭൂമി പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ മൃതദേഹം ഫിലിപ്പീൻ സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി . ഗാര്ഹിക തൊഴിലാളിയായ സ്ത്രീയാണ് അതി ദാരുണമായി കൊലചെയ്യപ്പെട്ടത് .കൊലപാതകവുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ സ്വദേശി യുവാവ് പിടിയിലായി. ഇവരെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച ശേഷം മരുഭൂമിയില് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.,ഇരയായഫിലിപ്പീൻ സ്വദേശിനിയെ ശ്വാസംമുട്ടിച്ചും മർദിച്ചും ശരീരത്തിന് തീ കൊളുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി .
യുവതിയെ തിരിച്ചറിഞ്ഞ ശേഷം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ 17 വയസ്സുകാരനായ സ്വദേശി തൻറെ വീട്ടിൽ ജോലി ചെയ്‌തിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതിൻറെ വിവരങ്ങൾ പുറത്ത് വരികയായിരുന്നു , സ്വദേശി യുവാവ് ദിവസങ്ങളോളം സ്ത്രീയെ മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് റോഡിനടുത്തുള്ള മരുഭൂമിയിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് തീ കൊളുത്തുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തുകുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

https://www.kuwaitvarthakal.com/2022/08/27/app-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *