dust പൊടിക്കാറ്റ് തടയാനുള്ള പദ്ധതിയുമായി കുവൈത്ത്; ചെലവ് 107 കോടി
കുവൈത്ത് സിറ്റി : തെക്കൻ ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് വീശുന്ന പൊടികാറ്റ് തടയുന്നതിന് പുതിയ പദ്ധതിയുമായി dust കുവൈത്ത്. 4 ദശലക്ഷം ദിനാർ, അതായത് ഏകദേശം 107 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വർഷത്തിനകം പദ്ധതി നടപ്പിലാക്കുവാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്ക്കൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ സെറ്റിൽമെന്റ് പരിപാടിയുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇറാഖ് കുവൈത്ത് അതിർത്തി പ്രദേശത്തെ തെക്ക് ഭാഗത്തുള്ള രണ്ട് മേഖലകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇരു മേഖലയിലും 8,212 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിലാണ് പദ്ധതി രൂപ കല്പന ചെയ്തിരിക്കുന്നത്. വർഷത്തിൽ തുടർച്ചയായ നാല് മാസങ്ങളിൽ പൊടികാറ്റ് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)