Posted By admin Posted On

കോവിഡ് ബൂസ്റ്റർ ഡോസ് ; അറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രലയം

കുവൈത്തിൽ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് ഇനി മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ലെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 6 മാസം കഴിഞ്ഞവർക്ക്‌ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി കോവിഡ് -19 വാക്സിനേഷന്റെ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ് ) കു​ത്തി​വെ​പ്പെ​ടു​ക്കാ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു കോ​വി​ഡ് പ്രതിരോധത്തിനായുള്ള ദേ​ശീ​യ യ​ജ്ഞ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഓ​ക്സ്ഫോ​ഡ്, ഫൈ​സ​ർ വാ​ക്സി​നു​ക​ളു​ടെ ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ത്ത്​ ആ​റു​മാ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ് ബൂ​സ്​​റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​ത്.ബൂസ്റ്റർ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ മിഷ്‌റഫ് ഏരിയയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ കോവിഡ്-19 വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് നേരിട്ട് പോയി സൗ​ജ​ന്യ​മാ​യി കു​ത്തി​വെ​പ്പെ​ടു​ക്കാം. ര​ണ്ടാം ഡോ​സ് എ​ടു​ത്ത്​ ആ​റു​മാ​സം പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം എന്ന നിബന്ധന മാത്രമാണ് ഇവർക്ക് ഉണ്ടായിരിക്കുക ..പ്ര​തി​രോ​ധ​ശേ​ഷി ശക്തിപ്പെടുത്താനും കോ​വി​ഡി​െൻറ അ​പ​ക​ട​സാ​ധ്യ​ത​യെ ഇ​ല്ലാ​താ​ക്കാ​നും വാ​ക്സി​നേ​ഷ​ൻ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ​വ​രും ബൂ​സ്​​റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IhPSzp740hpCgyPt5YDgif

Comments (0)

Leave a Reply

Your email address will not be published. Required fields are marked *