Posted By user Posted On

eb 5 visaഈ വിസയിലുള്ളവർ ജനുവരി 31 മുൻ‍പ് കുവൈത്തിൽ തിരിച്ചെത്തണം, അല്ലെങ്കിൽ താമസ രേഖ റദ്ദാകും; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി : കുവൈത്തിന് പുറത്ത് 6 മാസത്തിലധികമായി താമസിക്കുന്ന ആശ്രിത വിസയിലുള്ളവർ eb 5 visa ജനുവരി 31 മുൻ‍പ് രാജ്യത്ത് തിരിച്ചെത്തണമെന്ന് അധിക‍ൃതർ അറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയം താമസ കാര്യ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 31 ന് മുൻപ് ഇവർ രാജ്യത്തേക്ക് പ്രവേശി‌ച്ചില്ലെങ്കിൽ ഇവരുടെ താമസ രേഖ സ്വമേധയാ റദ്ദാക്കപ്പെടും. ഇത്തരത്തിൽ വിസ റദ്ധ് ചെയ്യപ്പെടുന്നവർക്ക് പുതിയ നടപടിക്രമങ്ങളും മന്ത്രാലയത്തിന്റെ അംഗീകാരങ്ങളും പൂർത്തിയാക്കിയ ശേഷം മാത്രമേ രാജ്യത്ത് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഓഗസ്ത് ഒന്ന് മുതലുള്ള തിയ്യതി അടിസ്ഥാനമാക്കിയാണ് 6 മാസക്കാലം കണക്കാക്കുക.രാജ്യത്തിനു പുറത്തു കഴിയവേ ഓൺലൈൻ വഴി താമസ രേഖ പുതുക്കുവാൻ ഈ വിഭാഗത്തിൽ പെട്ടവർക്ക് നൽകിയിരുന്ന പ്രത്യേക സൗകര്യവും ജനുവരി 31 മുതൽ എടുത്തു കളയുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് പശ്ചാത്തലത്തിൽ 6 മാസത്തിൽ അധികം രാജ്യത്തിനു പുറത്ത് കഴിയുന്നവരുടെ താമസ രേഖ സ്വമേധയാ റദ്ധാക്കപ്പെടുന്ന സംവിധാനം എടുത്തു കളഞ്ഞെങ്കിലും കൊവിഡ് ഭീതി കുറഞ്ഞശേഷം വീണ്ടും അത് പ്രാബല്യത്തിൽ വരികയായിരുന്നു. പല വിഭാഗം താമസക്കാർക്കും വിവിധ ഘട്ടങ്ങളിലായി ഈ സംവിധാനം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.ആശ്രിത വിസയിലുള്ളവർക്ക് ഏറ്റവും ഒടുവിലാണ് ഇത് ബാധകമാക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *