ministry സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും സുരക്ഷയും; കുവൈത്തിൽ പുതിയ പദ്ധതികൾ വരുന്നു
കുവൈത്ത് സിറ്റി: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് മുൻഗണന നൽകി കുവൈത്ത് ministry. ഇതിനായി രാജ്യത്ത് പുതിയ പദ്ധതികളും മറ്റും ആസൂത്രണം ചെയ്യുന്നതായാണ് വിവരം. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള കുടുംബ പീഡന നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇക്കാര്യത്തിൽ വ്യക്തമായ തുടർനടപടികൾ കൈക്കൊള്ളുമെന്ന് പാർലമെന്ററി വനിത, കുടുംബ, ശിശു കമ്മിറ്റി മേധാവി ഖലീൽ അൽ സാലിഹി വ്യക്തമാക്കി. ഗാർഹിക പീഡനം തടയൽ, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് പുനരധിവാസം എന്നിവയെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. അക്രമത്തിന് ഇരയായവർക്കായി പ്രത്യേക അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുക, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കുമായി നഴ്സറികൾ സ്ഥാപിക്കുക എന്നിവയും പരിഗണനയിലുണ്ട്. സമൂഹമാധ്യമ സൈറ്റുകളിൽ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിർദേശവും നിയമലംഘകർക്ക് കനത്ത ശിക്ഷ ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്നും ഖലീൽ അൽ സാലിഹ് പറഞ്ഞു. ആഭ്യന്തരം, എൻഡോവ്മെന്റ് മന്ത്രാലയങ്ങൾ, സാമൂഹികകാര്യം, സാമൂഹിക വികസന മന്ത്രി, വനിത ശിശുകാര്യ സഹമന്ത്രി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ വിദഗ്ധർ, കുവൈത്ത് ജൂറിസ്റ്റ് അസോസിയേഷനിലെ വനിത കുടുംബ കമ്മിറ്റി മേധാവി തുടങ്ങിയവർ ഇതുസംബന്ധിച്ച യോഗത്തിൽ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)