Posted By user Posted On

cheapo airവ്യാജ ബോബ് ഭീഷണി നൽകിയത് വിമാനക്കമ്പനി ജീവനക്കാരൻ തന്നെ; വ്യാജ സന്ദേശത്തിന് പിന്നിലെ കാരണം കേട്ട് ഞെട്ടി പൊലീസ്

ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനത്തിൽ വ്യാജ ബോബ് ഭീഷണി സന്ദേശം അയച്ചത് വിമാനക്കമ്പനി ജീവനക്കാരൻ. cheapo air ബ്രിട്ടീഷ് എയർവേസ് ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനി ടിക്കറ്റിംഗ് ഏജന്റായ അഭിനവ് പ്രകാശ് എന്ന 24 കാരനാണ് പിടിയിലായത്. ബ്രിട്ടീഷ് എയർവേസിന്റെ ടിക്കറ്റിംഗ് കൗണ്ടറിൽ ട്രെയിനിയായി ജോലി ചെയ്യുന്ന ഇയാൾ വ്യാജ ഫോൺകോളിനെ തുടർന്ന് എറെ നേരമാണ് വിമാനത്താവളത്തിലും പരിസരത്തും പരിഭ്രാന്തിയുടെ അന്തരീക്ഷം ഉണ്ടായത്. ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോകാനിരുന്ന വിമാനം വൈകിപ്പിക്കുന്നതിനാണ് ആകാശ് ഇങ്ങനെ ചെയ്തത്. എന്തിനാണ് വ്യാജ ബോംബ് ഭീഷണി നൽകിയതെന്ന ചോദ്യത്തിന് വിചിത്രമായ മറുപടിയായിരുന്നു പ്രതി നൽകിയത്. അഭിനവിന്റെ സുഹൃത്തുക്കളുടെ കാമുകിമാർക്ക് പൂനെയിലേക്ക് പോകാനുണ്ടായിരുന്നു. സുഹൃത്തുക്കൾക്ക് കാമുകിമാരുടെ ഒപ്പം അൽപ സമയം കൂടി ചിലവിടാൻ വേണ്ടിയാണ് വിമാന സർവീസ് വൈകിപ്പിച്ചതെന്നാണ് പ്രതി പറഞ്ഞത്. വ്യാജ ബോംബ് ഭീഷണി ഉണ്ടായതോടെ വിമാനം വൈകുകയും സുഹൃത്തുക്കൾക്ക് ആ സമയം കൂടി കാമുകിമാരോടൊപ്പം ചെലവിടാനും കഴിഞ്ഞെന്നാണ് അഭിനവ് പറഞ്ഞത്. രാകേഷ്, കുനാൽ എന്ന ബാല്യകാല സുഹൃത്തുക്കൾക്ക് വേണ്ടിയാണ് അഭിനവ് ഇത് ചെയ്തത്. ഇവർ അടുത്തിടെ ഇവർ മണാലിക്ക് ട്രിപ്പ് പോയിരുന്നു. അപ്പോൾ പരിചയപ്പെട്ട രണ്ട് പെൺകുട്ടികൾ ഡൽഹിയിൽ നിന്നും പൂനെയിലേക്ക് പോകാനിരുന്ന വിമാനമാണ് അഭിനവ് വൈകിപ്പിച്ചത്. കൂട്ടുകാർ ആവശ്യപ്പെട്ടതുപ്രകാരമാണ് താൻ കടുംകൈ ചെയ്തതെന്നും അഭിനവ് പോലീസിനോട് പറഞ്ഞു. മൂന്ന് പേരും ചേർന്ന് ബോംബ് ഭീഷണി കോൾ ഗൂഢാലോചന ചെയ്തുവെന്നും പോലീസ് പറയുന്നു. വ്യാഴാഴ്ച വൈകിട്ട് 6.30നാണ് ഡൽഹിയിൽ നിന്നും പൂനെയിലേക്ക് സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതോടെ മണിക്കൂറുകൾ വൈകിയാണ് വിമാനം പുറപ്പെട്ടത്. വിമാനം മുഴുവൻ പരിശോധിച്ച് ബോംബ് ഇല്ലെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. സുരക്ഷാപരിശോധനകൾ പൂർത്തിയാക്കിയിട്ടാണ് വിമാനം പുറപ്പെട്ടത്. നിരവധി യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *