Posted By user Posted On

giza pyramidsകുവൈത്തിൽ ഈ രാജ്യക്കാർക്ക് വിലക്ക്; വാർത്തയിലെ സത്യമെന്ത്?

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഈ​ജി​പ്തു​കാ​രു​ടെ സേ​വ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നു എന്ന തരത്തിലുള്ള giza pyramids വാർത്ത അടുത്തിടെ പരന്നിരുന്നു. ഇപ്പോളിതാ, ഈ വാർത്ത നിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഈ​ജി​പ്ഷ്യ​ൻ മാ​ന​വ​ശേ​ഷി മ​ന്ത്രി ഹ​സ​ൻ ഷെ​ഹാ​ത. ​​ഗൾഫ്‌ രാ​ജ്യ​ങ്ങ​ൾ ഈ​ജി​പ്തു​കാ​ർക്ക് യാ​തൊ​രു വി​ല​ക്കും ഏ​ർപ്പെ​ടു​ത്തി​യി​ട്ടില്ലെന്നും, ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കു​വൈ​ത്തു​മാ​യി ന​യ​ത​ന്ത്ര​ത​ല​ത്തി​ലും അ​ല്ലാ​തെ​യും മി​ക​ച്ച സൗ​ഹൃ​ദ ബ​ന്ധ​മാ​ണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേ​ര​ത്തേ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം ശ​മ്പ​ളം നി​ശ്ച​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഈ​ജി​പ്ഷ്യ​ൻ എം​ബ​സി നി​ശ്ച​യി​ച്ച നി​ബ​ന്ധ​ന​ക​ളെ തു​ട​ർന്ന് താ​ൽക്കാ​ലി​ക​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് വി​സ ന​ൽ​കു​ന്ന​ത് കു​വൈ​ത്ത് നി​ർത്തി​വെ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് താ​ൽക്കാ​ലി​ക വി​ല​ക്ക് ഏ​ർപ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന ഈ​ജി​പ്തു​കാ​ർക്ക് പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നോ തി​രി​ച്ചു​വ​രു​ന്ന​തി​നോ ത​ട​സ്സ​ങ്ങ​ൾ ഇ​ല്ല. ഇ​ന്ത്യ​ക്കാ​ർ ക​ഴി​ഞ്ഞാ​ൽ കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ വി​ദേ​ശി സ​മൂ​ഹ​മാ​ണ് ഈ​ജി​പ്തു​കാ​ർ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *