equity in education കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വ്യക്തമായ പ്ലാനിങ് വേണം; പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നാട്ടിൽ നിന്ന് നിറയെ പ്രാരാബ്ദങ്ങളുമായാണ് ഓരോ പ്രവാസിയും അന്യനാടുകളിലേക്ക് ജോലി തേടി equity in education വിമാനം കയറുന്നത്. വീട് പണി, സ്ഥലം വാങ്ങൽ, കടം തീർക്കൽ, ലോൺ അടവ് തുടങ്ങി വലിയ ബാധ്യതകളാണ് ഓരോ പ്രവാസിക്കും ചെയ്ത് തീർക്കാനുള്ളത്. എന്നാൽ, എത്ര പ്രവാസികൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നുണ്ട്? കുട്ടികളുടെ ജീവിതത്തിൽ വീടിനെക്കാൾ സ്വാധീനം ചെലുത്തുന്നത് വിദ്യാലയങ്ങളാണ്. അതുകൊണ്ട് തന്നെ ഓരോ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ മുൻഗണന നൽകേണ്ടതുണ്ട്. പക്ഷേ മിക്കപ്പോഴും പ്രവാസികൾ നേരിടുന്ന ഒരു പ്രശ്നമാണ് തങ്ങൾ ജീവിക്കുന്ന നാട്ടിൽ കുട്ടികളുടെ വിദ്യാഭ്യാസം നടത്താൻ കഴിയാത്തത്. ഇതിന് പ്രധാന കാരണം ഉയർന്ന ഫീസ് നൽകി പഠിപ്പിക്കണം എന്നതാണ്. ഗൾഫ് രാജ്യങ്ങളിൽ ഉയർന്ന നിലവാരമുള്ള നിരവധി സ്കൂളുകൾ ഉണ്ട് എന്നാൽ അത്രത്തോളം ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇത്തരം സ്ക്കൂളുകളിലെ ഫീസ് വലിയ തിരിച്ചടിയാണ്. അതിനാൽ ഏത് വിദേശ രാജ്യങ്ങളിലായാലും വിദ്യാഭ്യാസം ആലോചിക്കുമ്പോൾ ചിലവ് എന്ന കാര്യത്തെ ബുദ്ധിപൂർവം തീരുമാനിക്കണം. പ്രവാസികൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എത്രയും വേഗം പണം സ്വരൂപിച്ചു തുടങ്ങണം. ആദ്യത്തെ കുട്ടിയായാലും കുഞ്ഞ് ജനിച്ച് അധികം താമസിയാതെ തന്നെ അവർക്കായി മാത്രം ചെറിയ സമ്പാദ്യം തുടങ്ങണം. പ്രതിമാസം ഒരു ചെറിയ തുക മാറ്റിവെച്ചുകൊണ്ട്, മികച്ച നിക്ഷേപ പദ്ധതികൾ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ കൃത്യമായി ചെയ്യുമ്പോൾ കുട്ടിക്ക് 18 വയസ് ആകുമ്പോഴേക്കും തുടർ വിദ്യാഭ്യാസം വിദേശത്തായാലും സ്വദേശത്തായാലും നല്ലൊരു സർവകലാശാലയിൽ പഠിപ്പിച്ച് കുട്ടികൾക്ക് നല്ലൊരു ഭാവി നേടിക്കൊടുക്കാൻ രക്ഷിതാവെന്ന നിലയിൽ സാധിക്കും. പ്രവാസികൾ എപ്പോളും മനസ്സിൽ വെക്കേണ്ട പ്രധാന കാര്യം പത്ത് വർഷം കഴിയുമ്പോൾ ജീവിത ചിലവ് ഇന്നത്തെ സാഹചര്യത്തിൽ നിന്ന ഇരട്ടിയാകുമെന്നതാണ്. അപ്പോളേക്കും വിദ്യാഭ്യാസ ചെലവ് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. അതിനനുസരിച്ചാകണം ഇന്നത്തെ സമ്പാദ്യ പദ്ധതികൾ തുടങ്ങേണ്ടത്. യുഎഇ പോലുള്ള രാജ്യങ്ങളിൽ 2001 മുതൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാലയങ്ങളിൽ ചേരാൻ പ്രവാസി വിദ്യാർത്ഥികൾക്ക് അനുവാദമുണ്ട് എന്നതും ഏറെ ആശ്വാസകരമായ ഒരു കാര്യമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)