Posted By user Posted On

new years eve london പ്രതീക്ഷയോടെ പുതുവർഷത്തിലേക്ക്; കുവൈത്തിൽ നാളെ പൊതുഅവധി

കു​വൈ​ത്ത് സി​റ്റി: പ്രതീക്ഷയോടെ പുതുവർഷത്തെ സ്വാ​ഗതം ചെയ്യാൻ ഒരുങ്ങുകയാണ് കുവൈത്ത് new years eve london . രാ​ജ്യ​ത്തെ മാ​ളു​ക​ളും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും പു​തു​വ​ർ​ഷാ​ഘോ​ഷത്തിന്റെ തിരക്കിലാണ്. 2020ന് ​ശേ​ഷം ആ​ദ്യ​മാ​യി രാജ്യം കൊവിഡിനെ പേടിക്കാതെ പുതിയ വർഷത്തെ സ്വാ​ഗതം ചെയ്യുകയാണ്. പു​തു​വ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ജ​നു​വ​രി ഒ​ന്നി​ന് രാ​ജ്യ​ത്ത് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി മു​ത​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നു ദി​വ​സം അ​വ​ധി ല​ഭി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജ​ന​ങ്ങൾ. ഈ അവധി ദിവസങ്ങൾ അടിച്ചു പൊളിക്കുകയാണ് താമസക്കാരെല്ലാവരും. കു​വൈ​ത്തി പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം വി​വി​ധ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ത​യാ​റെ​ടു​പ്പ് ന​ട​ത്തു​ന്നു​ണ്ട്. തു​റ​സ്സാ​യ മ​രു​ഭൂ​മി​യി​ലും ഫ്ലാ​റ്റു​ക​ളി​ലും പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. മാ​ളു​ക​ൾ അ​ല​ങ്ക​രി​ക്കു​ക​യും വ​ർ​ണ​ലൈ​റ്റു​ക​ൾ കൊ​ണ്ട് മോ​ടി​കൂ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​ലി​യ സ്ക്രീ​നു​ക​ളി​ൽ പു​തു​വ​ർ​ഷ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യ എ​ഴു​ത്തു​ക​ളും ചി​ത്ര​ങ്ങ​ളും ന​ഗരത്തിലുടനീളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7


Comments (0)

Leave a Reply

Your email address will not be published. Required fields are marked *